ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വരടിയം ഗവൺമെൻ്റ് യു.പി സ്കൂളിൽ വരടിയം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പ്ലാവിൻ തൈ വെച്ചു. ബാങ്ക് സെക്രട്ടറി പി. ശശി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബാങ്ക് പ്രസിഡൻ്റ് പി. പ്രസാദ് പ്ലാവിൻ തൈ നട്ടു. വിദ്യാർത്ഥികൾ, സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് സിന്ധു ടീച്ചർ, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാർ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.